കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി വാർത്താസമ്മേളനം; എ കെ ഷാനിബിനെ പുറത്താക്കി

എ കെ ഷാനിബ്. PHOTO: Sarath Kalpathy


പാലക്കാട്‌> യൂത്ത്‌ കോൺഗ്രസ്‌ മുൻ സംസ്ഥാന സെക്രട്ടറിയും കെഎസ്‌യു മുൻ ജില്ലാ പ്രസിഡന്റുമായ എ കെ ഷാനിബിനെ കോണ്‍ഗ്രസിൽ നിന്ന്‌ പുറത്താക്കി. പാര്‍ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാലാണ് നടപടിയെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. വാർത്താസമ്മേളനം നടത്തി കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയതിനാണ്‌ പുറത്താക്കൽ. കോൺഗ്രസ്‌- ബിജെപി ബന്ധത്തെ കുറിച്ചുള്ള വളരെ ഗുരുതരമായ ആരോപണങ്ങളാണ്‌ എ കെ ഷാനിബ്‌ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചത്‌. പാലക്കാട്‌, വടകര, ആറന്മുള കരാറിന്റെ രക്തസാക്ഷിയാണ്‌ മുൻ കെപിസിസി അധ്യക്ഷൻ കെ മുരളീധരൻ എന്ന്‌ വാർത്താ സമ്മേളനത്തിൽ ഷാനിബ്‌ പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിൽ കോൺഗ്രസ്‌ വിജയിക്കുമെന്നും, അത്‌ ബിജെപിയുടെ വോട്ട്‌ വാങ്ങിയിട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇങ്ങനെ പല മണ്ഡലങ്ങളിലും കോൺഗ്രസ്‌-ബിജെപി ധാരണയുണ്ടെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തുടർച്ചയായി ഭരണം നഷ്‌ടപ്പെട്ടിട്ടും കോൺഗ്രസ്‌ തിരുത്താൻ തയ്യാറാകുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചില കമ്മ്യൂണിറ്റികളിൽ നിന്ന്‌ വരുന്ന നേതാക്കളെ കോൺഗ്രസ്‌ തഴയുന്നുവെന്നും ഷാനിബ്‌ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.   Read on deshabhimani.com

Related News