ആലപ്പുഴയിൽ കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ



ആലപ്പുഴ > ആലപ്പുഴയിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര സ്വദേശിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചമ്പലത്തിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ പിൻസീറ്റിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്. കുറത്തികാട് പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. മരണകാരണം വ്യക്തമല്ല. Read on deshabhimani.com

Related News