മാത്യു കുഴൽനാടനെതിരെ യുവജനപ്രതിഷേധം
മൂവാറ്റുപുഴ കൂത്തുപറമ്പ് രക്തസാക്ഷികളെ അപമാനിച്ച മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി. തുടർന്ന് നടന്ന പ്രതിഷേധയോഗം ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം എ റിയാസ്ഖാൻ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് അനീഷ് എം മാത്യു, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മീനു സുകുമാരൻ, സംസ്ഥാന കമ്മിറ്റി അംഗം നിഖിൽ ബാബു, ജില്ലാ സെക്രട്ടറിയറ്റ് അംഗം ഷിജോ എബ്രഹാം, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി എ അഷ്കർ, അരുൺ അശോകൻ, സിപിഐ എം ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകർ എഎൽഎ ഓഫീസിനുമുന്നിൽ ‘രക്തസാക്ഷികൾ സിന്ദാബാദ്’ എന്ന ബാനർ സ്ഥാപിച്ച് പ്രതിഷേധിച്ചു. Read on deshabhimani.com