കളമശേരിയിൽ ഓടുന്ന ബസിൽ കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തി

പ്രതീകാത്മകചിത്രം


കളമശേരി > കളമശേരിയിൽ ഓടുന്ന ബസിൽ കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തി. ചൂണ്ടിയിൽ വാടകയ്‌ക്ക്‌ താമസിക്കുന്ന ഇടുക്കി രാജകുമാരി സ്വദേശി അനീഷ് പീറ്റർ (34) ആണ് കൊല്ലപ്പെട്ടത്. കളമശേരി എച്ച്എംടി ജങ്‌ഷനിലെ സെൻട്രൽ ജുമാമസ്‌ജിദിന്‌ സമീപമാണ്‌ കൊലപാതകം നടന്നത്‌.  ഒരു വർഷമായി തൃപ്പൂണിത്തുറയിൽ നിന്നും എച്ച്‌എംടി ജങ്‌ഷനിലേക്ക്‌ സർവ്വീസ്‌ നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്‌ടറാണ്‌ അനീഷ്‌.. മാസ്ക് ധരിച്ചെത്തിയ പ്രതി ബസിൽ ഓടിക്കയറിയ ശേഷം അനീഷിനെ കുത്തുകയായിരുന്നു. യാത്രക്കാരുടെ മുന്നിൽ വച്ചാണ് കൊല നടന്നത്. കുത്തിയ ശേഷം പ്രതി ബസിൽ നിന്നും ഇറങ്ങിയോടി. അനീഷിന്റെ മൃതദേ​ഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.   Read on deshabhimani.com

Related News