ചെന്നായ ഭീതി നിലനിൽക്കെ കുറുക്കനും; ഉത്തർപ്രദേശിൽ വീണ്ടും വന്യജീവി ആക്രമണം
ലഖ്‌നൗ> ചെന്നായ ഭീതിയ്ക്കുപുറമെ ഉത്തർപ്രദേശിൽ കുറുക്കന്റെ ആക്രമണവും. ഉത്തര്‍പ്രദേശിലെ പിലിഭിത്ത് ജില്ലയിലാണ് കുറുക്കന്മാരുടെ ആക്രമണത്തിൽ അഞ്ച് കുട്ടികളടക്കം 12 പേര്‍ക്ക് പരിക്കേറ്റത്. ജഹനാബാദ് പ്രദേശത്തെ സുസ്വാര്‍, പന്‍സോലി ഗ്രാമങ്ങളില്‍ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെയാണ് കുറുക്കന്മാര്‍ ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടികളെ രക്ഷിക്കാന്‍ നാട്ടുകാർ ഓടിയെത്തുകയായിരുന്നു. എന്നാൽ അവരെയും കുറുക്കന്മാര്‍ ആക്രമിച്ചു. ആക്രമണത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് പ്രാദേശിക ഭരണകൂടത്തിന്റെയും വനം വകുപ്പിന്റെയും സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബഹ്റൈച്ച് ജില്ലയില്‍ ചെന്നായ്ക്കളുടെ ആക്രമണത്തില്‍ നിരവധി കുട്ടികളടക്കം 10 പേര്‍ മരിച്ചതിന്റെ നടുക്കം വിട്ടുമാറും മുന്‍പാണ് പിലിഭിത്തില്‍ കുറുക്കന്മാരുടെ ആക്രമണം ഉണ്ടായത്. Read on deshabhimani.com