മഹാരാഷ്ട്രയിൽ 12 മാവോയിസ്റ്റുകളെ വധിച്ചു
മുംബൈ > മഹാരാഷ്ട്രയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഗഡ്ചിരോളി ജില്ലയിലെ വനപ്രദേശത്താണ് സംഭവം. ഗഡ്ചിരോളിയിൽ മാവോയിസ്റ്റുകളെ നേരിടാനായി രൂപവത്കരിച്ച സി-60 എന്ന പ്രത്യേക പൊലീസ് സംഘവുമായാണ് മാവോയിസ്റ്റുകൾ ഏറ്റുമുട്ടിയത്. രാവിലെ പത്തോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്നാണ് വിവരം. ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ശക്തമായ ഏറ്റുമുട്ടൽ ആറുമണിക്കൂറോളം നീണ്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്ന് എകെ47 അടക്കം നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. Read on deshabhimani.com