യുപിയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത 12 വയസുകാരൻ അറസ്റ്റിൽ



ഡിയോറിയ> ഉത്തർപ്രദേശിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത 12 വയസുകാരൻ അറസ്റ്റിൽ. വ്യാഴാഴ്ച രാത്രി 9 മണിക്ക്‌ ഖുഖുണ്ടൂ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രതിയെ ശനിയാഴ്ച പൊലീസ് പിടികൂടി. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത്‌ ആൺകുട്ടി വീട്ടിൽ കയറി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്ന്‌ സേലംപൂർ സർക്കിൾ ഓഫീസർ ദീപക് ശുക്ല പറഞ്ഞു. കുട്ടിയുടെ പിതാവ്‌ നൽകിയ പരാതിയിലാണ്‌ പ്രതിക്കെതിരെ കേസെടുത്തത്‌.   Read on deshabhimani.com

Related News