ബലൂൺ തൊണ്ടയിൽ കുടുങ്ങി പതിമൂന്നുകാരന് ദാരുണാന്ത്യം

പ്രതീകാത്മകചിത്രം


ബം​ഗളൂരു > ബലൂൺ തൊണ്ടയിൽ കുടുങ്ങി പതിമൂന്നുകാരന് ദാരുണാന്ത്യം. ഹാളിയാൽ താലൂക്കിലെ ജോ​ഗനകൊപ്പ വില്ലേജിൽ ഞായറാഴ്ചയായിരുന്നു സംഭവം. ഏഴാം ക്ലാസ് വിദ്യാർഥിയായ നവീൻ നാരായണയാണ് മരിച്ചത്. വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു സംഭവം. ബലൂൺ വീർപ്പിക്കുന്നതിനിടെ അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. Read on deshabhimani.com

Related News