പീരങ്കി ഷെല്ല് പൊട്ടിത്തെറിച്ച് 2 അഗ്നിവീറുകള്‍ കൊല്ലപ്പെട്ടു
നാസിക് പരിശീലനത്തിനിടെ പീരങ്കി ഷെൽ പൊട്ടിത്തെറിച്ച് രണ്ട് അഗ്നിവീറുകള്‍ കൊല്ലപ്പെട്ടു. ഹൈദരാബാദ് ആര്‍ട്ടിലറി സെന്ററിൽ നിന്നെത്തിയ ഗണ്ണര്‍മാരായ ഗോഹിൽ വിശ്വരാജ് സിങ് (20), സൈകത് (21) എന്നിവരാണ് മരിച്ചത്. മഹാരാഷ്‌ട്ര നാസിക്കിലെ ദേവ്‍ലാലി ആര്‍ട്ടിലറി സ്‌കൂളിലെ ഫയറിങ് റേഞ്ചിൽ പരിശീലനത്തിനിടെ വ്യാഴാഴ്‌ച ഉച്ചയ്‌ക്കാണ് അപകടം. അഗ്നീവീറുകളുടെ സംഘം വെടിയുതിര്‍ത്ത് പരിശീലിക്കുന്നതിനിടെ ഷെൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഇരുവരെയും സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ സൈന്യം അന്വേഷണം പ്രഖ്യാപിച്ചു. രാജസ്ഥാനിലെ ഭരത്പുരിൽ മോക് ഡ്രില്ലിനിടെ അഗ്നിശമന ഉപകരണം പൊട്ടിത്തെറിച്ച് ഒക്ടോബര്‍ അഞ്ചിന് 24കാരനായ അഗ്നിവീര്‍ മരിച്ചിരുന്നു. സൈന്യത്തിൽ കരാർവൽക്കരണം കൊണ്ടുവരാനായി 2022 സെപ്‌തംബറിലാണ് നരേന്ദ്ര മോദി സർക്കാർ അഗ്നിപഥ് പദ്ധതിക്ക് തുടക്കമിട്ടത്. Read on deshabhimani.com