​ഗുജറാത്തിൽ വിഷവാതകം ശ്വസിച്ച് 2 മരണം; ഏഴുപേർ ചികിത്സയിൽ



അഹമ്മദാബാദ് > ​ഗുജറാത്തിൽ വിഷവാതകം ശ്വസിച്ച് രണ്ട് പേർ മരിച്ചു. ഏഴുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. അഹമ്മദാബാദിലെ നരോൾ ഇൻഡസ്ട്രിയൽ ഏരിയയിലെ തുണി ഫാക്ടറിയിലാണ് സംഭവം. ഫാക്ടറിയിലെ ടാങ്കിലേക്ക് ആസിഡ് മാറ്റുന്നതിനിടെയാണ് തൊഴിലാളികൾ വിഷവാതകം ശ്വസിച്ചത്. പ്രിന്‍റിങ്, ഡൈയിംഗ് എന്നിവക്കായാണ് ആസിഡ് ഉപയോഗിക്കുന്നത്. പൊലീസ്, ഫോറൻസിക് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. തൊഴിലാളികളിൽ 4 പേർ ഐസിയുവിലാണ്. Read on deshabhimani.com

Related News