22 കാരിയുടെ കൊലപാതകം: പ്രതിയെ കുടുക്കിയത് 'R' എന്ന ടാറ്റു



ഫിറോസാബാദ് > ഉത്തർപ്രദേശിലെ ഫിറോസാബാദിൽ 22-കാരിയെ കൊലപ്പെടുത്തിയ കേസിൽ ആൺസുഹൃത്ത് അറസ്റ്റിൽ. രാജ എന്നയാളാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയും രാജയും തമ്മിൽ നീണ്ട നാളായി പ്രണയത്തിലായിരുന്നു. പെൺകുട്ടി മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമായിരുന്നു കൊലപാതകത്തിലെത്തിച്ചത്. ഗുര്‍ഗാവിലെ ഗംറോജ് ടോൾ പ്ലാസയ്ക്കരികിലായുള്ള ഒഴിഞ്ഞ സ്ഥലത്ത് നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ മൃതദേഹം പരിശോധിച്ചപ്പോൾ ഇടത് കൈയിൽ 'R' എന്ന അക്ഷരം ടാറ്റൂ ചെയ്തിരുന്നു. തുടർന്ന് അന്വേഷണം നടത്തിയ പോലീസ് പ്രതിയിലേക്ക് എത്തിച്ചേരുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഫിറോസാബാദുകാരിയായ പെൺകുട്ടി കഴിഞ്ഞ കുറച്ചു നാളുകളായി ബോണ്ട്സിയിലുള്ള സുഹൃത്തിന്റെ വീട്ടിൽ താമസിച്ചു വരികയായിരുന്നുവെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞു. Read on deshabhimani.com

Related News