കാനഡയിൽ ഇന്ത്യൻ വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവം; ജാഗ്രത പാലിക്കാൻ വിദേശകാര്യ മന്ത്രാലയം

Randhir Jaiswal photo credit: x


ന്യൂഡൽഹി > കാനഡയിൽ കഴിഞ്ഞയാഴ്ച മൂന്ന് ഇന്ത്യൻ വിദ്യാർഥികൾ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം(എംഇഎ)അറിയിച്ചു. സംഭവത്തെത്തുടർന്ന്‌ ഇന്ത്യക്കാരുടെ സുരക്ഷയെക്കുറിച്ച്‌ ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കനേഡിയൻ അധികൃതരുമായി ചർച്ച ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കാനഡയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും  വളരെ പ്രാധാന്യമുള്ളതാണെന്ന്‌ എംഇഎ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. "കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ  നിർഭാഗ്യകരമായ ദുരന്തമുണ്ടായി. മൂന്ന് ഇന്ത്യൻ വിദ്യാർഥികൾ കൊല്ലപ്പെട്ടു. കാനഡയിൽ ഞങ്ങളുടെ പൗരന്മാരെ ബാധിച്ച ദുരന്തങ്ങളിൽ ഞങ്ങൾക്ക് സങ്കടമുണ്ട്" ജയ്‌സ്വാൾ പറഞ്ഞു. മരണത്തിൽ ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു. ടൊറന്റോയിലെയും വാൻകൂവറിലെയും ഇന്ത്യൻ ഹൈക്കമീഷനും കോൺസുലേറ്റുകളും ഈ വിഷയത്തിൽ സാധ്യമായ എല്ലാ സഹായവും നൽകുമെന്ന്‌" അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിനായി കാനഡയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ജയ്‌സ്വാൾ പറഞ്ഞു. കാനഡയിൽ ഇന്ത്യക്കാരുടെ സുരക്ഷ മോശമായിക്കൊണ്ടിരിക്കുന്നതിനാൽ ഇന്ത്യൻ പൗരന്മാരും വിദ്യാർഥികളും അതീവ ജാഗ്രത പാലിക്കാനും മുന്നറിയിപ്പ്‌ നൽകിയതായി ജയ്‌സ്വാൾ കൂട്ടിച്ചേർത്തു. ഔദ്യോഗിക കണക്കുകൾ പ്രകാരം  കാനഡയിൽ 400,000 ഇന്ത്യൻ വിദ്യാർഥികൾ പഠിക്കുന്നുണ്ട്.   Read on deshabhimani.com

Related News