ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്കു നേരെ ട്രക്ക് പാഞ്ഞുകയറി; 2 കുട്ടികളടക്കം 3 പേർക്ക് ദാരുണാന്ത്യം
പുണെ > ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്കിടയിലൂടെ ട്രക്ക് പാഞ്ഞുകയറി 3 പേർക്ക് ദാരുണാന്ത്യം. വൈഭവി പവാർ (1), വൈഭവ് പവാർ (2), വിശാൽ പവാർ (22) എന്നിവരാണ് മരിച്ചത്. ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കൾ പുലർച്ചെയായിരുന്നു അപകടം. വാഗോലിയിലാണ് അപകടം നടന്നത്. വഴിയരികിൽ ഉറങ്ങിക്കിടന്ന തൊഴിലാളികൾക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറുകയായിരുന്നു. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ മദ്യലഹരിയിലായിരുന്നോ എന്ന് പരിശോധിക്കുകയാണ്. Read on deshabhimani.com