തെലങ്കാനയിൽ വഴിയോര കച്ചവടക്കാർക്ക് ഇടയിലേക്ക് ലോറി ഇടിച്ചുകയറി 4 മരണം

Photo credit: X


ഹൈദരാബാദ് > തെലങ്കാനയിൽ വഴിയോര കച്ചവടക്കാർക്ക് ഇടയിലേക്ക് ലോറി പാഞ്ഞുകയറി നാല് പേർ മരിച്ചു. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. ലോറി നിയന്ത്രണം വിട്ട് കച്ചവടക്കാർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തെലങ്കാന ചേവെല്ലയിലാണ് അപകടം. ഹൈദരാബാദ്- ബൈജാപൂർ പാതയോരത്ത് ചേവെല്ലയിലെ ആളൂർ​ ​ഗേറ്റിന് സമീപം പച്ചക്കറി കച്ചവടം ചെയ്തിരുന്നവർക്കിടയിലേക്കാണ് ലോറി ഇടിച്ചുകയറിയത്. അൻപതോളം  കച്ചവടക്കാരാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. ലോറി അമിത വേ​ഗത്തിൽ വരുന്നത് കണ്ട് പലരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറി പീന്നീട് മരത്തിലിടിച്ച് നിർത്തുകയായിരുന്നു. മരം കടപുഴകി ലോറിയ്ക്ക് മുകളിലേക്ക് വീണു. ക്യാബിനിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെത്തിച്ചു. അപകടസ്ഥലത്ത് രക്ഷാ പ്രവർത്തനം പുരോ​ഗമിക്കുകയാണ്.  Read on deshabhimani.com

Related News