അമിതവേഗത്തിലെത്തിയ കാറിടിച്ച് നാലു വയസുകാരന് ദാരുണാന്ത്യം



മുംബൈ > അമിതവേഗത്തിലെത്തിയ കാറിടിച്ച് നാലു വയസുകാരന് ദാരുണാന്ത്യം. വഡാല ഏരിയയിൽ അംബേദ്കർ കോളേജിന് സമീപമാണ് അപകടമുണ്ടായത്. 19കാരനാണ് കാർ ഓടിച്ചിരുന്നത്. ആയുഷ് ലക്ഷ്മൺ കിൻവാദെയാണ് മരിച്ചത്. അപകടമുണ്ടാക്കിയ കാറോടിച്ച സന്ദീപ് ​ഗോലെ വിലെ പാർലെ സ്വദേശിയാണ്. വഴിയരികിലാണ് ആയുഷും പിതാവും താമസിച്ചിരുന്നത്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അമിതവേ​ഗത്തിലെത്തിയ കാർ കുട്ടിയെ ഇടിക്കുകയായിരുന്നു. കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. Read on deshabhimani.com

Related News