അസമിൽ 5 വിചാരണ തടവുകാർ ജയിൽ ചാടി; തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്



മോറി​ഗോൺ > അസമിലെ മോറി​ഗോൺ ജില്ലാ ജയിലിൽ നിന്ന് അഞ്ച് വിചാരണ ത‌ടവുക്കാർ ജയിൽചാടി. ഇവർ പോക്സോ കേസ് പ്രതികളാണ്. സെല്ലിലെ ഇരുമ്പ് ​ഗ്രിൽ തകർത്ത് ബെഡ്ഷീറ്റുകളും പുതപ്പുകളും ലുങ്കികളും ഉപയോ​ഗിച്ചാണ് 20അടി ഉയരമുള്ള ജയിൽ മതിൽ ചാടിയത്. വെള്ളിയാഴ്ച പുലർച്ച ഒരുമണിക്കും രണ്ടുമണിക്കും ഇടയിലാണ് ജയിൽ ചാട്ടം നടന്നതെന്ന് മോറി​ഗാവ് ജില്ലാ പൊലീസ് കമ്മീഷണർ ദേവാശിഷ് ശർമ്മ അറിയിച്ചു സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി ദേവാശിഷ് ശർമ പറഞ്ഞു. ജയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. Read on deshabhimani.com

Related News