അഞ്ച് വയസുകാരിയുടെ മരണം: ചികിത്സ നല്‍കാതെ ഡോക്ടര്‍മാര്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നുവെന്ന് കുടുംബം



ലഖ്നൗ> ഉത്തർപ്രദേശിൽ അഞ്ചുവയസ്സുകാരി സർക്കാർ ആശുപത്രിയിൽ മരിച്ചു. സോഫിയ എന്ന കുട്ടിയാണ് മരിച്ചത്. ഉത്തർപ്രദേശിലെ ബദൗണിലാണ് സംഭവം. വൈദ്യസഹായം ലഭിക്കാത്തതാണ് മരണകാരണമെന്ന് വീട്ടുകാർ ആരോപിച്ചു. പെൺകുട്ടിക്ക് പനി കൂടിയപ്പോൾ ഡോക്ടർ ക്രിക്കറ്റ് കളിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ വാദം. ബുധനാഴ്ച ഉച്ചയോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ ശിശുരോ​ഗവി​ദ​ഗ്‍‍ദ്ധൻ ഉണ്ടായിരുന്നില്ലെന്നും ഡോക്ടർമാരോ ജീവനക്കാരോ ഇല്ലാതിരുന്ന പല മുറികളിലേക്ക് തങ്ങളെ അയച്ചതായും കുടുംബം പറഞ്ഞു. പരാതിയെ കുറിച്ച് പഠിക്കാനും തീരുമാനമെടുക്കാനുമായി മൂന്നം​ഗ സമിതിയെ രൂപീകരിച്ചതായി അധികൃതർ അറിയിച്ചു. Read on deshabhimani.com

Related News