നടൻ ദർശന്‌ വിവിഐപി പരി​ഗണന: ഏഴ്‌ ഉദ്യോഗസ്ഥർക്ക്‌ സസ്‌പെൻഷൻ



ബം​ഗളൂരു > കൊലക്കുറ്റത്തിന് ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശന് ജയിലിൽ വിവിഐപി പരി​ഗണന നൽകിയതിന്‌ ഏഴ്‌ ഉദ്യോഗസ്ഥരെ സസ്‌പെൻഡ്‌ ചെയ്‌തു.  ജയിൽ സൂപ്രണ്ടിനെ സ്ഥലംമാറ്റുകയും ചെയ്‌തു. ജയിലിൽ പൂന്തോട്ടം പോലെ തോന്നിക്കുന്ന സ്ഥലത്ത് മാനേജർക്കൊപ്പം കസേരയിൽ ഇരുന്ന് ദർശൻ സി​ഗരറ്റ് വലിക്കുന്നതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഇതിനുപിന്നാലെയാണ്‌ നടപടി. നടിയായ വനിതാ സുഹൃത്തിനോട്‌ മോശമായി പെരുമാറിയ ആരാധകനായ രേണുകാസ്വാമിയെയാണ്‌ നടനും കൂട്ടാളികളും കൊലപ്പെടുത്തിയത്‌.  ഇതുമായി ബന്ധപ്പെട്ട്‌ ജൂൺ 22 മുതൽ ദർശൻ ജയിലിലാണ്‌.     Read on deshabhimani.com

Related News