തമിഴ്‌നാട്ടിൽ സ്കൂളുകൾക്കുനേരെ ബോംബ് ഭീഷണി



തിരുച്ചിറപ്പള്ളി>   തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിരവധി സ്‌കൂളുകൾക്ക് ബോംബ് ഭീഷണി.  എട്ട്‌ സ്‌കൂളുകൾക്ക് ഭീഷണി ലഭിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ഇ-മെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്‌. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ബോംബ് ഭീഷണി ലഭിച്ച സ്‌കൂളുകളിൽ തിരുച്ചിറപ്പള്ളി സെന്റ്‌ ജോസഫ് കോളേജും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. ബോംബ് സ്‌ക്വാഡും സ്‌നിഫർ ഡോഗും സ്ഥലത്തെത്തിയിട്ടുണ്ട്. VIDEO | Tamil Nadu: Bomb threat email received by several schools, including St. Joseph's College in Tiruchirappalli. Bomb disposal squad at the spot. More details are awaited.#TamilNaduNews (Full video available on PTI Videos - https://t.co/n147TvqRQz) pic.twitter.com/Qrs2DAHUq2— Press Trust of India (@PTI_News) October 3, 2024 Read on deshabhimani.com

Related News