വിവാഹമോചന വാർത്ത 
സ്ഥിരീകരിച്ച് 
എ ആർ റഹ്‌മാൻ



ചെന്നൈ വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് പ്രശസ്‌ത സംഗീത സംവിധായകൻ എ ആർ റഹ്‌മാൻ. ഭാര്യ സൈറ ബാനുമായുള്ള 29 വർഷം നീണ്ടുനിന്ന വിവാഹജീവിതം അവസാനിപ്പിക്കുകയാണെന്ന് സമൂഹ മാധ്യമമായ എക്‌സിൽ ബുധനാഴ്‌ച പങ്കുവച്ച വികാരപരമായ കുറിപ്പില്‍ റഹ്‌മാൻ സ്ഥിരീകരിച്ചു.  "വൈവാഹിക ജീവിതം മുപ്പത്‌ വർഷം പൂർത്തികരിക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്നു.  എല്ലാകാര്യങ്ങളിലും അപ്രതീക്ഷിത വഴിത്തിരിവുകളുണ്ടാകും. തകരുന്ന ഹൃദയങ്ങളുടെ ഭാരംതാങ്ങാനാകാതെ  ചിലപ്പോള്‍ ദൈവ കിരീടംപോലും വിറകൊള്ളും. തകര്‍ന്ന കഷണങ്ങള്‍ ഇനിയൊരിക്കലും പഴയപോലെയാകില്ലെങ്കിലും ഈ ഘട്ടത്തിലും അര്‍ഥം കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഞങ്ങളുടെ സ്വകാര്യത മാനിച്ച്‌ കൂടെ നിന്ന എല്ലാ സുഹൃത്തുക്കൾക്കും നന്ദി' റഹ്മാന്‍ കുറിച്ചു. Read on deshabhimani.com

Related News