ക്ഷേത്ര ഭക്ഷണശാലയിലെ യന്ത്രത്തിൽ ഷോൾ കുരുങ്ങി യുവതി മരിച്ചു



ഭോപ്പാല്‍ > മധ്യപ്രദേശിലെ ഉജ്ജയിന്‍ മഹാകാലേശ്വര്‍ ക്ഷേത്രത്തിന്റെ ഭക്ഷണശാലയിലെ യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി യുവതി മരിച്ചു. രജനി ഖത്രി (30)യാണ് ഉരുളക്കിഴങ്ങിന്റെ തൊലി കളയുന്ന യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചത്. ക്ഷേത്രത്തിലെ ഭക്ഷണശാലയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം. ഷാള്‍ യന്ത്രത്തില്‍ കുരുങ്ങി കഴുത്തില്‍ മുറുകുകയും മരണം സംഭവിക്കുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. Read on deshabhimani.com

Related News