ആധാര്‍ ഭരണഘടനാവിരുദ്ധം, മണിബില്‍ പോലെ പാസാക്കാനാകില്ല; വിധിയില്‍ വിയോജിച്ച് ജസ്റ്റിസ് ചന്ദ്രചൂഡ്



ന്യൂഡല്‍ഹി > ആധാര്‍ ഭരണഘടനാവിരുദ്ധമെന്ന് ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ആധാര്‍ രാജ്യത്തിന്റെ ഭാവി സ്വാതന്ത്ര്യം നിര്‍ണയിക്കുമെന്നും വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് അവരുടെ രാഷ്ട്രീയ നിലപാടുകള്‍ പോലും അറിയാന്‍ ഭാവിയില്‍ ദുരുപയോഗിച്ചേക്കാമെന്നും അദ്ദേഹം പ്രസ്‌താവിച്ചു. ആധാറിനെ ധനബില്ലായി അവതരിപ്പിച്ചത് ശരി വെച്ച ഭൂരിപക്ഷ വിധിയോടും ജസ്റ്റിസ് ചന്ദ്രചൂഡ് വിയോജിപ്പ് രേഖപ്പെടുത്തി. സാധാരണ ബില്ലിനെ ധനബില്ല് എന്ന് വിശേഷിപ്പിച്ച് അവതരിപ്പിച്ചത് രാജ്യസഭയുടെ അധികാരം കവര്‍ന്ന് എടുക്കുന്നതിന് തുല്യമാണ്. ഇത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണ്. ബയോ മെട്രിക് രേഖകള്‍ തമ്മില്‍ പൊരുത്തക്കേട് ഉണ്ടായാല്‍ എന്ത് എന്ന കാര്യത്തില്‍ വ്യക്തത ഇല്ല. ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ച ചൂണ്ടിക്കാട്ടി നിഷേധിക്കാനാകില്ല. ആധാറിനായി ശേഖരിക്കുന്ന വിവരങ്ങള്‍ ചോരും എന്ന ഭീഷണി നിലനില്‍ക്കുന്ന സോഴ്‌‌സ് കോഡ് വിദേശ രാജ്യത്തിന്റേതാണ്.. യുഐഡിഎഐ വെറും ഒരു ലൈസെന്‍സി മാത്രമാണ്. ഭണഘടനയുടെ 14 ആം അനുച്ഛേദത്തിന്റെ ലംഘനം ആണ് ആധാര്‍. ആധാര്‍ ആക്ടിന്റെ 57 വകുപ്പ് ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങളുടെ ലംഘനമാണ്. സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധം ആക്കുന്ന സെക്ഷന്‍ 7 ഏകപക്ഷിയവും ഭരണഘടന വിരുദ്ധവുമാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പ്രസ്‌താവിച്ചു. ഇന്‍കം ടാക്‌സ് റിട്ടേണ്‍ അടയ്‌ക്കാന്‍ ആധാര്‍ നിര്‍ബന്ധം ആണെന്ന ഭൂരിപക്ഷ വിധിയോടും ജസ്റ്റിസ് ചന്ദ്രചൂഡ് വിയോജിച്ചു.   Read on deshabhimani.com

Related News