ഡൽഹിയിൽ വാഹനാപകടം: പൊലീസ് ഉദ്യോ​ഗസ്ഥൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു



ന്യൂഡൽഹി > ഡൽഹി ട്രാൻസ്പോർട് കോർപറേഷന്റെ ബസ് ഇടിച്ച് പൊലീസ് ഉദ്യോ​ഗസ്ഥൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. രാത്രി പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോ​ഗസ്ഥൻ വിക്ടറാണ് (27) മരിച്ചത്. അപകടത്തിൽ മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ടിബറ്റൻ മാർക്കെറ്റിന് സമീപം ഇന്നലെ രാത്രി 10.30ഓടെയാണ് അപകടമെന്നാണ് വിവരം. ഡൽഹി ട്രാൻസ്‌പോർട്ടേഷൻ കോർപ്പറേഷൻ (ഡിടിസി) ബസ് പരസ്യ തൂണിലിടിച്ചാണ് ഇടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് ഇരുവരെയും ഇടിച്ച ബസ് ഡിവൈഡറിലിടിച്ച നിൽക്കുകയായിരുന്നു. ബസിൽ ഡ്രൈവർ  മാത്രമാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ ബസ് ഡ്രൈവറായ ​ഗാസിപൂർ സ്വദേശി വിനോദ് കുമാറി(57)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.   #WATCH | Delhi | An uncontrolled DTC bus hit a person and a police constable of PS Civil Lines and rammed into the divider near Monastery Market, Ring Road. Unfortunately, both the victims have died. Both were declared brought dead. The driver of the DTC bus Vinod Kumar, a… pic.twitter.com/Exdpb5WV8R — ANI (@ANI) November 4, 2024 Read on deshabhimani.com

Related News