കർണാടകത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: ഏഴ് മലയാളികൾക്ക് പരിക്കേറ്റു



ബം​ഗളുരു > കർണാടകത്തിൽ  കാറും ലോറിയും കൂട്ടിയിടിച്ച് അപകട.  മലയാളി തീർഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഏഴ് പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. പയ്യന്നൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. പയ്യന്നൂർ തായ്നേരി കൈലാസിൽ നാരായണൻ,ഭാര്യ വത്സല, അയൽവാസി കൗസ്തുപത്തിൽ മധു, ഭാര്യ അനിത,അന്നൂർ സ്വദേശി റിട്ട അദ്ധ്യാപകൻ ഭാർഗവൻ,ഭാര്യ ചിത്രലേഘ, കാർ ഡ്രൈവർ ഫസിൽ എന്നിവരാണ് അപകടത്തിൽപെട്ടത്. നാരായണൻ, ചിത്രലേഘ, വത്സല, അനിത എന്നിരെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  മൂന്ന് പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു അപകടം. ദേശീയപാത 66-ൽ കുമ്പാഷി ചണ്ഡിക ദുർഗപരമേശ്വരി ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. ദേശീയ പാതയിൽ നിന്ന് കാർ ക്ഷേത്രത്തിലേക്ക് തിരിയുന്നതിനിടെ ഇവർ സഞ്ചരിച്ച വാഹനത്തിൽ ലോറി ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് സംഘം പയ്യന്നൂരിൽ നിന്ന് തീർഥാടനത്തിന് പുറപ്പെട്ടത്. Read on deshabhimani.com

Related News