ഡൽഹി കോച്ചിങ് സെന്ററിലെ വെള്ളക്കെട്ട്; അനധികൃത നിർമാണങ്ങൾ പൊളിച്ച് നീക്കാൻ നടപടി
ന്യൂഡൽഹി > റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിലുണ്ടായ വെള്ളക്കെട്ടിൽ മൂന്ന് വിദ്യാർഥികൾ മരിച്ചതിനെ തുടർന്ന് അനധികൃത നിർമാണങ്ങൾ പൊളിച്ച് നീക്കാൻ നടപടിയെടുത്ത് അധികൃതർ. കോച്ചിങ് സെന്ററിന്റെ സമീപത്തുള്ള അനധികൃത കയ്യേറ്റ നിർമിതികളാണ് പൊളിച്ച് നീക്കുന്നത്. രാജേന്ദ്ര നഗറിലെ ഡ്രയിനേജ് സംവിധാനങ്ങൾ തകരാറിലാക്കുന്ന അനധികൃത നിർമാണങ്ങൾ പൊളിച്ച് നീക്കാനുള്ള നടപടികൾ ആരംഭിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയിലെ ഓള്‍ഡ് രാജേന്ദ്ര നഗറില്‍ പ്രവര്‍ത്തിക്കുന്ന റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററില്‍ വെള്ളം കയറി കൊച്ചി സ്വദേശി നെവീന്‍ ഉൾപ്പെടെ മൂന്ന് വിദ്യാര്‍ഥികളാണ് മരിച്ചത്. തെലങ്കാന സ്വദേശി തനിയ സോണി (25), ഉത്തര്‍പ്രദേശ് സ്വദേശി ശ്രേയ യാദവ് (25) എന്നിവരാണ് മരിച്ച മറ്റ് രണ്ട് വിദ്യാർഥികൾ. അപകടത്തെ തുടർന്ന് വിദ്യാർഥികൾ വ്യാപക പ്രതിഷേധം നടത്തുകയാണ്. കരോൾബാഗിൽ വിദ്യാർഥികൾ റോഡ് ഉപരോധിച്ചു. കരോൾബാഗ്, ഓൾഡ് രാജേന്ദ്രനഗര്‍ മേഖലകൾ കോച്ചിങ് സെന്ററുകളുടെ കേന്ദ്രമാണ്. പ്രധാന വാണിജ്യകേന്ദ്രമായ കരോൾബാഗിലുണ്ടായ ദുരന്തം രാജ്യതലസ്ഥാനത്തെ ഡ്രെയിനേജ് സംവിധാനത്തിന്റെ ശോച്യാവസ്ഥയും കെട്ടിടനിർമാണ ചട്ടങ്ങൾ പാലിക്കുന്നതിലെ കെടുകാര്യസ്ഥതയുമാണെന്ന് ചുണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. Read on deshabhimani.com