നടൻ ​ഗോവിന്ദയ്ക്ക് സ്വന്തം റിവോൾവറിൽ നിന്ന് വെടിയേറ്റു



മുംബൈ > ബോളിവുഡ് നടൻ ​ഗോവിന്ദയ്ക്ക് സ്വന്തം റിവോൾവറിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റു. ഇന്ന്  പുലർച്ചെ 4.45ഓടെ ഗോവിന്ദയുടെ വീട്ടിലാണ് സംഭവം. സ്വയം തോക്ക് പരിശോധിക്കുമ്പോഴാണ് നടന് വെടിയേറ്റത്. ഗോവിന്ദ പുലർച്ചെ കൊൽക്കത്തയിലേക്ക് യാത്ര പുറപ്പെടുകയായിരുന്നു. റിവോൾവർ എടുത്ത് പരിശോധിക്കുമ്പോൾ അബദ്ധത്തിൽ കാലിന് വെടിയേൽക്കുകയായിരുന്നു എന്ന് മാനേജർ സാഷി സിൻഹ പറഞ്ഞു. നടന്റെ കാലിന് ​ഗുരുതരമായി പരിക്കേറ്റു. ഉടനെ തന്നെ ഗോവിന്ദയെ  ജുഹുവിലുളള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിൽ നിന്നും ബുള്ളറ്റ് നീക്കം ചെയ്തെന്നും നടന്റെ ആരോ​ഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഗോവിന്ദയുടെ റിവോൾവറിന് ലൈസൻസുണ്ട്. Read on deshabhimani.com

Related News