തെലങ്കാനയിൽ വൈദ്യുതി ബിൽത്തുക പിരിക്കാൻ അദാനി
ഹൈദരാബാദ് വൈദ്യുതി ബിൽ തുക പിരിക്കാനുള്ള ചുമതല സംസ്ഥാനത്തെ വൈദ്യുതി വിതരണവുമായി ബന്ധവുമില്ലാത്ത അദാനി ഗ്രൂപ്പിന് കൈമാറാൻ തെലങ്കാനയിലെ കോൺഗ്രസ് സര്‍ക്കാര്‍. ഹൈദരാബാദ് ഓള്‍ഡ് സിറ്റിയിലെ വൈദ്യുതി തുക പിരിക്കുന്നതാണ് അദാനി ഗ്രൂപ്പിന് കൈമാറുന്നത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ തീരുമാനത്തിനെതിരെ കോൺഗ്രസ് നേതാക്കളടക്കം രംഗത്തെത്തി. പിരിക്കുന്ന തുകയുടെ 75 ശതമാനം സര്‍ക്കാരിനും 25 ശതമാനം അദാനി ഗ്രൂപ്പിനും ലഭിക്കും. തെലങ്കാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പിൽ നിന്ന് വൈദ്യുതി വാങ്ങുന്നില്ല. രാഹുൽ ഗാന്ധി അദാനിക്കെതിരെ ശക്തമായ നിലപാടെടുക്കുമ്പോള്‍, കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ അദാനി അനുകൂല നിലപാടില്‍ സര്‍ക്കാരിനുള്ളില്‍പോലും എതിര്‍പ്പ് ഉയരുന്നു. വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കാനാണ് കോണ്‍ഗ്രസ് നീക്കമെന്ന് തെലങ്കാനയിലെ പ്രതിപക്ഷം ആരോപിക്കുന്നു. Read on deshabhimani.com