അമിത ആത്മവിശ്വാസം തിരിച്ചടിച്ചെന്ന് ആദിത്യനാഥ്
ലക്നൗ > അമിത ആത്മവിശ്വാസം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയായെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2014 മുതൽ യുപിയിൽ തുടര്‍ച്ചയായി പരാജയപ്പെട്ട പ്രതിപക്ഷം ഇപ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുകയാണ്. ബിജെപിക്ക് വോട്ടുവിഹിതം നിലനിര്‍ത്താനായെങ്കിലും അമിത ആത്മവിശ്വാസവും വോട്ടുചോര്‍ച്ചയും മുറിവേൽപ്പിച്ചു. തിരഞ്ഞെടുപ്പ് തിരിച്ചടിക്കുശേഷം ലഖ്‌നൗവിൽ ചേര്‍ന്ന ബിജെപി പ്രവര്‍ത്തക യോഗത്തിൽ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്. സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് പ്രതിപക്ഷവും വിദേശികളും ഗൂഢാലോചന നടത്തുകയാണ്. അതുകൊണ്ട് സമൂഹമാധ്യമങ്ങളുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ആദിത്യനാഥ് പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പിൽ യുപിയിൽ 62 സീറ്റിൽ നിന്ന് 33 സീറ്റിലേക്ക് ബിജെപി കൂപ്പുകുത്തിയിരിക്കുകയാണ്. Read on deshabhimani.com