കോടതി നടപടിക്കിടെയുള്ള അഭിഭാഷകരുടെ പ്രസ്‌താവനകൾക്ക്‌ പരിരക്ഷയുണ്ടെന്ന്‌ സുപ്രീംകോടതി



 ന്യൂഡൽഹി കോടതി നടപടിക്രമങ്ങൾക്കിടയിൽ അഭിഭാഷകർ നടത്തുന്ന പ്രസ്‌താവനകൾക്ക്‌ പ്രത്യേകപരിരക്ഷയുണ്ടെന്ന്‌ സുപ്രീംകോടതി. മുതിർന്ന അഭിഭാഷകൻ വികാസ്‌പഹ്‌വായ്‌ക്ക്‌ എതിരായ അപകീർത്തിക്കേസ്‌ തള്ളിയ ഡൽഹി ഹൈക്കോടതി ഉത്തരവ്‌ ശരിവച്ചുള്ള ഉത്തരവിലാണ്‌ സുപ്രീംകോടതിയുടെ നിരീക്ഷണം. ഡൽഹി ഹൈക്കോടതി വിധിക്കെതിരെ വ്യവസായി പങ്കജ്‌ഒസ്വാൾ സമർപ്പിച്ച ഹർജി സുപ്രീംകോടതിയും തള്ളി.   കക്ഷികളുടെ നിർദേശപ്രകാരം  അഭിഭാഷകർ നടത്തുന്ന പ്രസ്‌താവനകളുടെ പേരിലുള്ള അപകീർത്തിക്കേസുകൾ നിയമപരമായി നിലനിൽക്കില്ലെന്ന്‌ ജസ്‌റ്റിസ്‌ ദീപാങ്കർദത്ത, ജസ്‌റ്റിസ്‌ സന്ദീപ്‌മെഹ്‌ത എന്നിവർ അംഗങ്ങളായ സുപ്രീംകോടതി ബെഞ്ച്‌ നിരീക്ഷിച്ചു. പങ്കജ്‌ഒസ്വാളും അദ്ദേഹത്തിന്റെ അമ്മയും തമ്മിൽ കോടതിയിൽ നടന്നിരുന്ന കേസിൽ വികാസ്‌പഹ്‌വായിരുന്നു അമ്മയ്‌ക്കായി ഹാജരായത്‌.  അഭിഭാഷകന്റെ ചില പ്രസ്‌താവനകള്‍ അപകീർത്തികരമാണെന്ന്‌ ആരോപിച്ച്‌ പങ്കജ്‌ ഒസ്വാൾ കോടതിയെ സമീപിക്കുകയായിരുന്നു.   Read on deshabhimani.com

Related News