സഹോദരനെ കൊലപ്പെടുത്തിയതിന് തടവ്: 36 വർഷത്തിന് ശേഷം 104കാരന് മോചനം
കൊൽക്കത്ത > സഹോദരനെ കൊലപ്പെടുത്തിയതിന് 36 വർഷമായി ജയിലിൽ കഴിഞ്ഞിരുന്ന വ്യക്തിക്ക് 104ാം വയസിൽ മോചനം. കൊൽക്കത്ത മാൾഡ സ്വദേശിയായ രാസിക്ത് മൊണ്ടാലാണ് 36 വർഷത്തിന് ശേഷം ജയിൽ മോചിതനായത്. 988ലാണ് രാസിക്ത് ജയിലിലാകുന്നത്. വസ്തുതർക്കത്തെതുടർന്ന് സഹോദരനെ കൊലപ്പെടുത്തിയതിനായിരുന്നു ശിക്ഷ. ഇനി കുടുംബത്തോടൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നതെന്ന് രാസിക്ത് പറഞ്ഞു. ഇത്രയധികം വർഷം ജയിലിൽ കഴിഞ്ഞ ശേഷം മോചിതനാകുന്ന കേസുകൾ വളരെ കുറവാണെന്ന് ജയിൽ അധികൃതരും പറഞ്ഞു. Read on deshabhimani.com