വാങ്‌ യിയുമായി കൂടിക്കാഴ്‌ച നടത്തി ഡോവൽ



ബീജിങ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ അജിത്‌ ഡോവലും ചൈനയുടെ പ്രതിരോധ മന്ത്രി വാങ്‌ യിയും ബീജിങ്ങിൽ കൂടിക്കാഴ്‌ച നടത്തി. കിഴക്കൻ ലഡാക്ക്‌ അതിർത്തിയിൽ സ്ഥിതി​ഗതികള്‍ ശാന്തമാകുന്ന ഘട്ടത്തിലാണ് ഡോവലിന്റെ സന്ദർശനം. രാജ്യങ്ങൾ തമ്മിലുള്ള 23–-ാം പ്രത്യേക പ്രതിനിധി ചർച്ച അഞ്ചുവർഷത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ പുനരാരംഭിക്കുന്നത്‌.  പരസ്‌പരധാരണയോടെ ഇരുരാജ്യങ്ങളുടെയും നേതാക്കൾ അംഗീകരിച്ച മാനദണ്ഡങ്ങൾക്കനുസരിച്ച്‌ മുന്നോട്ടുപോകാൻ തയ്യാറാണെന്നും ചൈന വിദേശമന്ത്രാലയപ്രതിനിധി അറിയിച്ചു. അതിർത്തിരേഖയിൽ പട്രോളിങ്‌ നടത്തുന്നതടക്കമുള്ള വിഷയങ്ങളിൽ ചർച്ചനടത്തും.   Read on deshabhimani.com

Related News