"ഹൃദയങ്ങളിൽ വെറുപ്പ് നിറഞ്ഞവർക്ക് രാജ്യത്തെ നയിക്കാൻ കഴിയില്ല" അംബേദ്‌കർ പരാമർശത്തിൽ പ്രതിഷേധിച്ച് അഖിലേഷ് യാദവ്
ലഖ്‌നൗ > ബി ആർ അംബേദ്കറിനോടും ഭരണഘടനയോടും ബിജെപിക്കും നേതാക്കൾക്കും വിരോധമുണ്ടെന്ന് സമാജ്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ് യാദവ്. "ഹൃദയങ്ങളിൽ വെറുപ്പ് നിറഞ്ഞവർക്ക് രാജ്യത്തെ നയിക്കാൻ കഴിയില്ല, സംഭവിച്ചത് ബാബാസാഹെബിനോടുള്ള അവഹേളനം മാത്രമല്ല, മറിച്ച് അദ്ദേഹം നമുക്ക് നൽകിയ ഭരണഘടനയോടുള്ള അവഹേളനമാണ്. അംബേദ്കറിനോട് ബിജെപിക്ക് എത്രമാത്രം വിദ്വേഷമുണ്ടെന്ന് രാജ്യത്തിന് ഇപ്പോൾ അറിയാം. ദരിദ്രരെയും അരികുവൽക്കരിക്കപ്പെട്ടവരെയും അടിച്ചമർത്തപ്പെട്ടവരെയും ചൂഷണം ചെയ്യാനും ആധിപത്യം സ്ഥാപിക്കാനുമുള്ള തങ്ങളുടെ അജണ്ടയെ തടസപ്പെടുത്തുന്നുവെന്ന് ബിജെപിക്കാർ വിശ്വസിക്കുന്നതിനാൽ ഭരണഘടനയെ തങ്ങളുടെ എതിരാളിയായി അവർ കണക്കാക്കുന്നു. ഇത് അങ്ങേയറ്റം അപലപനീയവും ആശങ്ക ഉണർത്തുന്നതും തികച്ചും പ്രതിഷേധാർഹവുമാണ്. ഏത് തരത്തിലുള്ള ചൂഷണത്തിനും ആധിപത്യത്തിനും എതിരെയുള്ള ഒരു സംരക്ഷണ കവചമാണ് ഭരണഘടന എന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. അംബേദ്കറെക്കുറിച്ചുള്ള അമിത് ഷായുടെ പരാമർശങ്ങളുടെ പേരിൽ പ്രതിപക്ഷ പാർടികൾ അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ചൊവ്വാഴ്ച രാജ്യസഭയില്‍ ഭരണഘടനയുടെ മഹത്തായ 75 വര്‍ഷങ്ങള്‍ ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് അമിത് ഷാ വിവാദ പരാമര്‍ശം നടത്തിയത്. 'അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍........ എന്ന് പറയുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇങ്ങനെ പറയുന്നതിന് പകരം ദൈവത്തിന്റെ പേര് ഇത്ര തവണ പറഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് സ്വര്‍ഗത്തില്‍ ഇടം ലഭിക്കുമായിരുന്നു' എന്നാണ് അമിത് ഷാ നടത്തിയ വിവാദ പരാമർശം. "ഇന്ന് ജനങ്ങൾ പ്രഖ്യാപിക്കുന്നു: ഞങ്ങൾക്ക് ഇനി ബിജെപി വേണ്ട!" എന്ന വാക്കുകളോടെയാണ് അഖിലേഷ് യാദവ് എക്‌സ് പോസ്റ്റ് അവസാനിപ്പിച്ചത്. जिनका मन ‘विद्वेष’ से भरा है, वो ‘देश’ क्या चलाएँगे। आज जो हुआ वो सिर्फ़ बाबासाहेब का ही नहीं, उनके दिये संविधान का भी अपमान है। ये भाजपा की नकारात्मक मानसिकता का एक और चरम बिंदु है। देश ने आज जान लिया है कि भाजपाइयों के मन में बाबासाहेब को लेकर कितनी कटुता भरी है। भाजपाई… pic.twitter.com/5154sLV98B — Akhilesh Yadav (@yadavakhilesh) December 19, 2024 Read on deshabhimani.com