ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു

Amitabh Bachchan. photo credit -twitter


ഹെെദരാബാദ് > ആക്ഷൻ ചിത്രീകരണത്തിനിടെ നടൻ അമിതാഭ് ബച്ചന് പരിക്ക്. പ്രഭാസ് , ദീപിക പദുകോൺ  എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന 'പ്രൊജക്ട് കെ'യുടെ ഷൂട്ടിങ്ങിനിടെയാണ് അപകടം. വാരിയെല്ലിന് ക്ഷതമേറ്റ ബച്ചനെ ഹൈദരാബാദിലെ എ ഐ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി ടി സ്കാൻ എടുത്ത ശേഷം ഹൈദരാബാദിൽ നിന്ന് മുംബൈയിലേക്ക് മടങ്ങിയിട്ടുണ്ട്. രണ്ടാഴ്ചത്തെ വിശ്രമം ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.  അപകടത്തെ തുടർന്ന് 'പ്രൊജക്ട് കെ'യുടെ ചിത്രീകരണം നിർത്തിവെച്ചു. Read on deshabhimani.com

Related News