പുതിയ പാര്‍ടിയുമായി അമൃത്പാൽ സിങ്ങിന്റെ അച്ഛൻ; ലക്ഷ്യം വരാനിരിക്കുന്ന പഞ്ചാബ്‌ ഉപതെരഞ്ഞെടുപ്പ്‌

photo cedit: x


ചണ്ഡി​ഗഡ്> പുതിയ പാർടി പ്രഖ്യാപിച്ച്‌ ഖലിസ്ഥാൻ അനുകൂലി അമൃത്പാൽ സിങ് എംപിയുടെ അച്ഛൻ തര്‍സേം സിങ്. പഞ്ചാബിലെ നാലു നിയമസഭാ മണ്ഡലങ്ങളിലേക്ക്‌  ഉപതിര‍ഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്‌ പുതിയ പാർടി പ്രഖ്യാപനവുമായി തര്‍സേം സിങ് രംഗത്തെത്തിയിരിക്കുന്നത്‌. പാര്‍ടിയുടെ പേരോ മറ്റുവിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അമൃത്സറിലെ സുവര്‍ണക്ഷേത്രത്തിലെ പ്രാര്‍ഥനയ്ക്കുശേഷമായിരുന്നു പാര്‍ടി പ്രഖ്യാപനം. Read on deshabhimani.com

Related News