അങ്കോള മണ്ണിടിച്ചില്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി: സ്ത്രീയുടേതെന്ന് സൂചന



അങ്കോള > കർണാടകത്തിലെ  അങ്കോളയിൽ മണ്ണിടിച്ചിലില്‍ കാണാതായവർക്കായുള്ള  തെരച്ചിലിൽ ഒരു മൃതദേഹം കൂടി  കണ്ടെത്തി. ​ഗം​ഗാവാലി പുഴയിൽ നിന്നുമാണ് മൃതദേഹം ലഭിച്ചത്. ഒരു സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് സൂചന . മലയാളി ലോറി ഡ്രൈവറായ കോഴിക്കോട് കക്കോട് സ്വദേശിഅർജുൻ ഉൾപ്പെടെ നാല് പേരെ മണ്ണിടിച്ചിലില്‍ കാണാതായിരുന്നു. കൂടുതൽ റഡാര്‍ ഉപകരണങ്ങള്‍ എത്തിച്ച് അര്‍ജുനായുള്ള തെരച്ചിൽ ഇന്ന് എട്ടാംദിവസവും തുടരും. Read on deshabhimani.com

Related News