മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ല; ഡ്രോൺ പരിശോധന താൽക്കാലികമായി നിർത്തി



അങ്കോള > കർണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചലിൽ അകപ്പെട്ട അർജുനെ കണ്ടെത്തനായി ആരംഭിച്ച ഡ്രോൺ പരിശോധനയിൽ നിരാശ.  ഐബോഡ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിശോധനയിൽ സജീവമായ മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ല. കടുത്ത മഴയെ തുടർന്ന്‌ ഇപ്പോൾ ഡ്രോൺ പരിശോധന താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്‌. ഡ്രോൺ ഉപയോഗിച്ച്‌ നടത്തിയ തെർമൽ സ്‌കാനിങ്ങിൽ പുഴയ്‌ക്കരികിൽ ശരീരോഷ്‌മാവിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. രാത്രി തണുത്ത അന്തരീക്ഷത്തിൽ വീണ്ടും പരിശോധന നടത്തും. Read on deshabhimani.com

Related News