അങ്കോളയിൽ മണ്ണിടിഞ്ഞ ഭാഗത്ത് ലോഹസാന്നിധ്യം; ലോറിയെന്ന് സംശയം
ബംഗളൂരു > ഷിരൂരിൽ മണ്ണിടിഞ്ഞ ഭാഗത്ത് ലോഹസാന്നിധ്യം കണ്ടെത്തി. ഡീപ്പ് മെറ്റൽ ഡിറ്റക്റ്റർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് എട്ട് മീറ്റർ താഴ്ചയിൽ ലോഹസാന്നിധ്യം കണ്ടെത്തിയത്. അർജുൻ ഓടിച്ചിരുന്ന ലോറിയെന്ന് സംശയം. സൈന്യം മണ്ണ് നീക്കി പരിശോധന നടത്തുകയാണ്. ആറ് ജെസിബികളാണ് ഇതിനായി ഉപയോഗിക്കുന്നത്. അർജുന്റെ മൊബൈൽ സിഗ്നൽ ലഭിച്ച സ്ഥലത്തിന്റെ അടുത്തായാണ് ലോഹസാന്നിധ്യം കണ്ടെത്തിയത്. തിരച്ചിലിന്റെ ഏഴാം ദിവസമാണിന്ന്. Read on deshabhimani.com