അങ്കോള അപകടം: മനുഷ്യശരീരത്തിന്റെ ഭാഗം ശരവണന്റേതെന്ന് കണ്ടെത്തി
അങ്കോള > ഉത്തര കർണാടകത്തിലെ അങ്കോളിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ തമിഴ്നാട് സ്വദേശി ശരവണന്റെ മൃതദേഹഭാഗങ്ങൾ കണ്ടെത്തി. അപകടം നടന്ന 16ന് തിരച്ചിലിനിടയിൽ കണ്ടെത്തിയ മനുഷ്യശരീരത്തിന്റെ ഭാഗമാണ് പുഴയിൽ വീണ ടാങ്കർ ഡ്രൈവർ ശരവണന്റേതാണെന്ന് കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയിലാണ് ശരവണന്റെ മൃതദേഹഭാഗമാണ് കണ്ടെത്തിയതെന്ന് സ്ഥിരീകരിച്ചത്. ദുരന്തമുണ്ടായ സ്ഥലത്ത് അന്ന് രാവിലെ 7.30-ഓടെയാണ് ലോറിയുമായി ശരവണൻ എത്തിയത്. ദാർവാഡിൽ ചരക്ക് ഇറക്കി മടങ്ങിവരികയായിരുന്നു. മംഗലാപുരത്തെത്തി വീണ്ടും ലോഡ് എടുക്കാനായിരുന്നു യാത്ര. അപകടം നടന്ന ദിവസം രാവിലെ 7.36-ന് ശരവണൻ വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. Read on deshabhimani.com