ഗംഗാവലി പുഴയിൽ നിന്ന്‌ വീണ്ടും ലോഹഭാഗങ്ങൾ കണ്ടെത്തി



ബംഗളൂരു> കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കുടുങ്ങി കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായി  നടക്കുന്ന തിരച്ചിലിൽ വീണ്ടും നിർണായകമായ കണ്ടെത്തൽ.  ഗംഗാവലി പുഴയിലെ തിരച്ചിലിൽ നിന്നാണ്‌ ലോറിയുടേതെന്ന്‌ കരുതുന്ന ലോഹ ഭാഗങ്ങൾ കണ്ടെത്തിയത്‌.   നാവിക സേന നടത്തിയ തിരച്ചിലിലാണ്‌ ലോറിയുടെ ഭാഗങ്ങൾ ലഭിച്ചത്‌.  എന്നാൽ ലഭിച്ച ലോഹഭാഗങ്ങൾ അറജുന്റെ ലൊറിയുടേതല്ലെന്ന്‌ ലോറി ഉടമ മനാഫ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. ഇന്ന് രാവിലെ 8.50 നു തുടങ്ങിയ  തിരിച്ചിലിൽ സ്ക്രൂ പിൻ കണ്ടെത്തിയിരുന്നു. എന്നാൽ അതും അർജുൻ ഓടിച്ച ലോറിയുടേതായിരുന്നില്ല. ഇന്നലെ അർജുനായി ഗംഗാവലി പുഴയിൽ നടത്തിയ  പരിശോധനയില്‍ പുഴയുടെ അടിത്തട്ടില്‍ നിന്ന്‌ ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. കണ്ടെത്തിയത് അര്‍ജുന്റെ ലോറിയുടെ ജാക്കി തന്നെയാണെന്ന് ഉടമ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ജാക്കിക്കൊപ്പം ടാങ്കര്‍ ലോറിയുടെ രണ്ട് ഭാഗങ്ങളും ഇന്നലത്തെ തിരച്ചിലിൽ കണ്ടെത്തിയിരുന്നു.   Read on deshabhimani.com

Related News