യുപിയില്‍ വീണ്ടും "ഏറ്റുമുട്ടല്‍കൊല'



ലഖ്നൗ > കവര്‍ച്ചാകേസിലെ പ്രധാനപ്രതിയെന്ന് ആരോപിച്ച് യുപി സുൽത്താൻപുരിൽ യുവാവിനെ  പൊലീസ് വെടിവച്ചുകൊന്നത് "വ്യാജ ഏറ്റുമുട്ടല്‍കൊല'യാണെന്ന വെളിപ്പെടുത്തലുമായി കുടുംബം. പത്ത് നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പ്രചാരണം സജീവമായ സംസ്ഥാനത്ത് "വ്യാജ ഏറ്റുമുട്ടല്‍കൊല' വൻ രാഷ്ട്രീയവിവാദമായി.ജോൻപുര്‍ സ്വദേശി മം​ഗേഷ് യാദവിനെയാണ് യുപി പൊലീസിന്റെ പ്രത്യേക ദൗത്യസേന വ്യാഴാഴ്ച വെടിവച്ചുകൊന്നത്. യാദവനായതുകൊണ്ട് മാത്രമാണ് മം​ഗേഷിനെ കൊന്നതെന്ന് എസ് പി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. "സ്വരക്ഷയ്‌ക്കായുള്ള' വെടിവയ്‌പ്പിൽ മം​ഗേഷ് കൊല്ലപ്പെട്ടെന്നാണ് പൊലീസ്  ഭാഷ്യം. എന്നാൽ വീട്ടിൽ  ഉറങ്ങിക്കിടന്ന മകനെ ചോദ്യംചെയ്യാനെന്ന പേരിൽ സെപ്തംബര്‍ മൂന്നിന് പുലര്‍ച്ചെ പൊലീസുകാര്‍ പിടിച്ചുകൊണ്ടുപോവുകയായിരുന്നുവെന്ന് അമ്മ ഷീലാ ദേവി വെളിപ്പെടുത്തി. പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതിയും നൽകി.  സുൽത്താൻപുരിലെ ജ്വല്ലറി  കൊള്ളയടിച്ച കേസിലെ പ്രധാനപ്രതിയാണ് മം​ഗേഷ് എന്ന്‌ പൊലീസ് ആരോപിക്കുന്നു. Read on deshabhimani.com

Related News