കാൺപൂരിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം; ലോക്കോ പൈലറ്റിന്റെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം
കാൺപൂർ > കാൺപൂരിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം. റെയിൽപാളത്തിൽ ഗ്യാസ് സിലിണ്ടർ വച്ചാണ് അട്ടിമറിക്ക് ശ്രമം നടത്തിയത്. നോർത്തേൺ- സെൻട്രൽ റെയിൽവേയുടെ പ്രയാഗ്‌രാജ് ഡിവിഷനിലെ പ്രേംമ്പൂർ റെയിൽവേ സ്‌റ്റേഷന് സമീപത്തെ പാളത്തിലാണ് കാലിയായ സിലിണ്ടർ കണ്ടെത്തിയത്. കാൺപൂരിനും ഫത്തേപൂരിനും ഇടയിലുള്ള സ്റ്റേഷനാണിത്. സിഗ്നലിന് സമീപത്തായാണ് സിലിണ്ടർ കിടന്നിരുന്നത്. ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഉടൻതന്നെ എമർജൻസി ബ്രേക്ക് ചെയ്ത് ട്രെയിൻ നിർത്തുകയായിരുന്നു. ഈ മാസം മുമ്പും സമാനമായ രീതിയിൽ ട്രെയിൻ അട്ടിമറി ശ്രമം നടന്നിരുന്നു. Read on deshabhimani.com