മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറന്റ്



ന്യൂഡൽഹി>  പ്രോവിഡന്റ് ഫണ്ട് (പിഎഫ്) തട്ടിപ്പ് കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറന്റ്. റോബിൻ ഉത്തപ്പയുടെ ഉടമസ്ഥതയിലുളള സെഞ്ച്വറീസ് ലൈഫ് സ്റ്റൈൽ ബ്രാൻഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ ജീവനക്കാരുടെ പി എഫ് അക്കൗണ്ടിൽ നിന്നും 23 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പിഎഫ് റീജിയണൽ കമ്മീഷണർ എസ് ഗോപാൽ റെഡ്ഡിയാണ് വാറൻ്റ് പുറപ്പെടുവിച്ചത്. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പ്രൊവിഡൻ്റ് ഫണ്ട് (പിഎഫ്) പിരിച്ചെടുത്തതിന് ശേഷം അവ പിഫ് അക്കൗണ്ടിലേക്ക് അടച്ചില്ലെന്നാണ് പരാതി. ഡിസംബർ നാലിനാണ് റീജിയണൽ കമ്മീഷണർ റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറൻ്റ് നടപ്പിലാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയത്. Read on deshabhimani.com

Related News