ഡൽഹിയിൽ വായു നിലവാരം ഗുരുതരം; കൃത്രിമ മഴ പെയ്യിച്ച് ഗുരുഗ്രാം നിവാസികൾ
ന്യൂഡൽഹി > ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമാകുന്നു. വായു നിലവാരം ഗുരുതരമായ അളവിലേക്ക് പോകുന്നതായി സർക്കാർ വ്യക്തമാക്കി. മലിനീകരണം തടയാനായി ഡൽഹിയിലെ ഗുരുഗ്രാം നിവാസികൾ കൃത്രിമ മഴ പെയ്യിച്ചു. ഗുരുഗ്രാമിലുള്ള ഹൗസിങ് കോളനി നിവാസികളാണ് മലിനീകരണത്തിൽ നിന്ന് താൽക്കാലിക ആശ്വാസത്തിനായി കൃത്രിമ മഴ പെയ്യിച്ചത്.സ്പ്രിങ്ക്ളറുകളും വാട്ടർ പൈപ്പുകളുമുപയോഗിച്ച് മഴ പെയ്യിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വേണ്ടിവന്നാൽ ഇനിയും കൃത്രിമ മഴ പെയ്യിക്കുമെന്ന് ഹൗസിങ് കോളനി ഭാരവാഹികൾ അറിയിച്ചു. Read on deshabhimani.com