കര്‍ണാടകത്തില്‍ ബിജെപി പ്രമുഖനെതിരെ ലൈം​ഗികാതിക്രമ കേസ് ; ഉത്തരാഖണ്ഡില്‍ ബിജെപി നേതാവ് പോക്സോകേസില്‍ അറസ്റ്റില്‍

image credit Arun Kumar Puthila facebook


മംഗളൂരു ദ​ക്ഷിണ കന്നടയിലെ വൻ സ്വാധീനമുള്ള ബിജെപി നേതാവും തീവ്രഹിന്ദുത്വവാദിയുമായ അരുൺ കുമാർ പുത്തിലയ്‌ക്കെതിരെ ലൈം​ഗികാതിക്രമത്തിന് കേസ്. പുത്തിലയുടെ നേതൃത്വത്തില്‍ രൂപീകരിച്ച തീവ്രഹിന്ദുത്വ സംഘടനയില്‍ അം​ഗമാകാനെത്തിയ നാൽപ്പത്തേഴുകാരിയാണ്‌  പരാതിക്കാരി. 2023ല്‍ ബം​ഗളൂരുവിലെ ഹോട്ടലിൽ കൂട്ടിക്കൊണ്ടുപോയി ലൈം​ഗികാതിക്രമം നടത്തിയെന്നും ദൃശ്യങ്ങൾ പകർത്തി പിന്നീട് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.  മകളുടെ ഭാവിക്ക്‌ ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്‌തു തരാമെന്ന്‌ വാഗ്ദാനം ചെയ്‌ത്‌ ശാരീരികമായും മാനസികമായും ചൂഷണം ചെയ്തു. പകർത്തിയ ഫോട്ടോകളും സെൽഫികളും ഓഡിയോകളും വീഡിയോകളും കാണിച്ച്  നിരന്തരം ഭീഷണിപ്പെടുത്തിയ അരുൺ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം അരുൺ അകറ്റിനിർത്തിയെന്നും യുവതി പറഞ്ഞു. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ വനിതാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പുത്തൂരില്‍ അരുണ്‍കുമാര്‍ വിമതനായി മത്സരിച്ച് രണ്ടാമതെത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാര്‍ച്ചിലാണ് ബിജെപിയില്‍ തിരിച്ചെത്തിയത്. ഉത്തരാഖണ്ഡില്‍ ബിജെപി നേതാവ് പോക്സോകേസില്‍ അറസ്റ്റില്‍ ഉത്തരാഖണ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ബിജെപി നേതാവ് അറസ്റ്റിൽ. അൽമോറ ജില്ലയില്‍ ബിജെപി ബ്ലോക്ക് അധ്യക്ഷൻ ഭഗവന്ത് സിങ് ബോറയാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയതായി പൊലീസ് അറിയിച്ചു.     അറസ്റ്റിന് പിന്നാലെ ബോറയെ പുറത്താക്കി മുഖംരക്ഷിക്കാനുള്ള നീക്കത്തിലാണ് ബിജെപി. Read on deshabhimani.com

Related News