കുടിയിറക്കപ്പെട്ടവര്‍ക്ക്‌ വേണ്ടി ശബ്ദമുയര്‍ത്തിയ എഴുത്തുകാരി: അരുന്ധതി റോയ്ക്ക്‌ "ഡിസ്റ്റര്‍ബിങ് ദ പീസ്' അവാര്‍ഡ്

photo credit: X


ന്യൂയോര്‍ക്ക്>  2024ലെ 'ഡിസ്റ്റര്‍ബിങ് ദ പീസ്' അവാര്‍ഡ് അരുന്ധതി റോയിക്കും തൂമാജ് സലേഹിനും. അനീതിക്കെതിരെ നിലകൊള്ളുന്നവർക്കാണ്‌ ഡിസ്റ്റര്‍ബിങ് ദ പീസ് അവാർഡ്‌ നൽകുന്നത്‌. ഇറാനിയന്‍ സര്‍ക്കാരിനെതിരെ  സംഗീതത്തിലൂടെ പ്രതിരോധം രേഖപ്പെടുത്തുന്ന റാപ്പര്‍ തൂമാജ് സലേഹിക്കൊപ്പമാണ് അരുന്ധതി റോയി പുരസ്‌കാരം പങ്കിട്ടിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  സംഘടനയായ വക്ലേവ് ഹവേല്‍ സെന്ററാണ്‌ അവാര്‍ഡ് നൽകി വരുന്നത്‌. അരികുവത്കരിക്കപ്പെട്ടവര്‍ക്കും കുടിയിറക്കപ്പെട്ടവര്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയ എഴുത്തുകാരി എന്നാണ് ജൂറി മെമ്പറായ ത്രിപാഠി അരുന്ധതി റോയിയെ വിശേഷിപ്പിച്ചത്. അരുന്തതി റോയ്‌ നിരന്തരമായി ദളിതർക്ക് വേണ്ടി ശബ്ദമുയർത്തുന്നു വെന്നും പുരസ്കാര സമിതി പറഞ്ഞു. ചെക്കോസ്ലോവാക്യയുടെയും ചെക്ക് റിപ്പബ്ലിക്കിന്റെയും മുൻ പ്രസിഡന്റായ വക്ലേവ് ഹാവലിന്റെ പേരിലാണ് അവാർഡ് നൽകുന്നത്‌. അരുന്ധതി റോയിക്ക്‌  2024 ലെ പെൻ പിന്റർ പുരസ്കാരവും ലഭിച്ചിരുന്നു.   Read on deshabhimani.com

Related News