സിബിഐ അറസ്‌റ്റ്‌: കെജ്‌രിവാളിന്റെ ഹർജി വിധിപറയാൻ മാറ്റി



ന്യൂഡൽഹി ഡൽഹി മദ്യനയ കേസിൽ അറസ്‌റ്റ്‌ചെയ്‌ത സിബിഐ നടപടി ചോദ്യംചെയ്‌ത്‌ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ സമർപ്പിച്ച ഹർജി ഹൈക്കോടതി വിധിപറയാൻ മാറ്റി. കെജ്‌രിവാളിന്റെയും സിബിഐയുടെയും വാദങ്ങൾ കേട്ടശേഷം ഡൽഹി ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ്‌ നീനാബൻസാൽ കൃഷ്‌ണയാണ്‌ ഹർജി വിധി പറയാൻ മാറ്റിയത്‌. അതേസമയം, ഈ കേസിൽ കെജ്‌രിവാൾ സമർപ്പിച്ച മുഖ്യ ജാമ്യാപേക്ഷയിൽ 29ന്‌ ഹൈക്കോടതി വാദംകേൾക്കും. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട്‌ ഇഡി രജിസ്‌റ്റർ ചെയ്‌ത പിഎംഎൽഎ കേസിൽ സുപ്രീംകോടതി കെജ്‌രിവാളിന്‌ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. സിബിഐ കേസുള്ളതിനാൽ  ജയിൽമോചിതനാകാൻ കഴിഞ്ഞിട്ടില്ല. ഇഡി കേസിൽ കെജ്‌രിവാളിന്‌ ജാമ്യം ലഭിക്കുമെന്ന്‌ മനസിലാക്കി സിബിഐ  അറസ്‌റ്റ്‌ ചെയ്യുകയായിരുന്നെന്ന്‌ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക്‌സിങ്ങ്‌വി ചൂണ്ടിക്കാട്ടി.   Read on deshabhimani.com

Related News