അസമിൽ 14കാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളിലൊരാൾ കുളത്തിൽ ചാടി ജീവനൊടുക്കി



ദിസ്‌പുർ > അസമിലെ നഗാവിൽ 14 വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത  കേസിലെ മൂന്നു പ്രതികളിൽ ഒരാൾ കുളത്തിൽ ചാടി ജീവനൊടുക്കി. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. വെള്ളിയാഴ്ച അറസ്റ്റിലായ മുഖ്യപ്രതി തഫാസുൽ ഇസ്ലാമാണ് പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ട് ഓടുന്നതിനിടെ കുളത്തിൽ ചാടിയത്‌. ശനിയാഴ്ച പുലർച്ചെ 3.30ന് കുറ്റകൃത്യം നടന്ന സ്ഥലത്ത് പ്രതി തഫാസുലിനെ തെളിവെടുപ്പിനായി കൊണ്ടുവന്നതിനിടെയാണ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് കുളത്തിലേക്കു ചാടിയത്. പൊലീസ് സംഘം തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് രണ്ടു മണിക്കൂറിനു ശേഷം പ്രതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വ്യാഴം രാത്രി എട്ടിന് ട്യൂഷൻ കഴിഞ്ഞ് സെെക്കിളിൽ വരുകയായിരുന്ന കുട്ടിയെ ബെെക്കിലെത്തിയ സംഘമാണ് അക്രമിച്ചത്‌. അബോധാവസ്ഥയിൽ റോഡരികിൽ ഉപേക്ഷിച്ച കുട്ടിയെ പ്രദേശവാസികളും പൊലീസും ചേർന്നാണ്‌ രക്ഷപ്പെടുത്തിയത്‌. കുട്ടി നഗാവിലെ ആശുപത്രിയിൽ ചികിത്സയിലാണ്‌. അതേസമയം, ഹീനകുറ്റകൃത്യത്തില്‍ പ്രത്യേകവിഭാ​ഗത്തെ പ്രതിക്കൂട്ടിലാക്കുന്ന പരാമര്‍ശമാണ് മുഖ്യമന്ത്രി ഹിമന്ത ബിസ്വ സര്‍മ നടത്തിയത്.  എന്നാല്‍ സംഭവത്തില്‍ സമൂഹത്തിന്റെ നാനാതുറകളിലുമുള്ളവര്‍ ഒറ്റക്കെട്ടായാണ് പ്രതിഷേധിക്കുന്നത്. പ്രതികളെ എത്രയും വേഗം നിയമത്തിന്‌ മുന്നിൽ കൊണ്ടുവരണം എന്നാവശ്യപ്പെട്ട്‌ വെള്ളിയാഴ്‌ച സംസ്ഥാനത്ത്‌ പ്രതിഷേധപ്രകടനം നടന്നിരുന്നു. Read on deshabhimani.com

Related News