മിസോറം മന്ത്രിയെ തടഞ്ഞു; സൈനിക കേന്ദ്രങ്ങളിലെ 
’ഫ്യൂസൂരി’



ഐസ്വൾ> മിസോറം വൈദ്യുതി മന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞുനിർത്തിയതിനുപിന്നാലെ അസം റൈഫിൾസിന്റെ സൈനിക പോസ്‌റ്റുകളിലെ വൈദ്യുതി വിശ്ചേദിച്ചു. ചമ്പായിൽനിന്ന്‌ വസതിയിലേക്ക്‌ മടങ്ങുംവഴിയാണ്‌ ഐസ്വാളിനു സമീപത്തുവച്ച്‌ മന്ത്രി എഫ്‌ രോധിങ്‌ലിയാനയുടെ വാഹനം വ്യാഴാഴ്‌ച തടഞ്ഞത്‌. ആയുധക്കടത്ത്‌ നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. മറ്റ്‌ വഹനങ്ങൾ തടഞ്ഞിട്ടിരുന്നതിനാൽ മന്ത്രിയുടെ വാഹനവ്യൂഹവും അവിടെ നിർത്തുകയായിരുന്നു. തുടർന്ന്‌, മന്ത്രിക്ക്‌ ഒപ്പമുണ്ടായിരുന്നവർ അസം റൈഫിൾസ്‌ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്‌തു. വാഹനത്തിൽ നിന്നിറങ്ങിയ മന്ത്രി അസഭ്യം പറയുകയും സൈനികരുടെ പക്കലുണ്ടായിരുന്ന ക്യാമറകൾ തട്ടിയെടുക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ്‌, ഏഴ്‌ മണിക്കൂറോളം സൈനിക പോസ്റ്റുകളിലെ വൈദ്യുതി വിശ്ചേദിക്കപ്പെട്ടത്‌. മുഖ്യമന്ത്രി ലാൽദുഹോമയെ അസം റൈഫിൾസ്‌ ബന്ധപ്പെട്ടതിനുശേഷമാണ്‌ വൈദ്യുതി പുനഃസ്ഥാപിച്ചത്‌.  മ്യാൻമറുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്നതാണ്‌ നടപടിയാണ്‌ ഉണ്ടായതെന്ന്‌ അസം റൈഫിൾസ്‌  പ്രസ്താവനയിൽ അറിയിച്ചു. Read on deshabhimani.com

Related News