നവരാത്രി ദിവസങ്ങളിൽ മാംസവില്‍പ്പന പാടില്ല, കടകളെല്ലാം അടച്ചിടണം; ഉത്തരവുമായി അയോധ്യ ഭരണകൂടം

പ്രതീകാത്മകചിത്രം


അയോധ്യ > നവരാത്രി ആഘോഷം നടക്കുന്ന ദിവസങ്ങളില്‍ മാംസവില്‍പ്പന നടത്തുന്ന കടകളെല്ലാം അടച്ചിടണമെന്ന് അയോധ്യ ഭരണകൂടത്തിന്റെ ഉത്തരവ്. ഒക്ടോബര്‍ മൂന്നിനാണ് നവരാത്രി ഉത്സവം ആരംഭിക്കുന്നത്. അയോധ്യ ജില്ലയിൽ 3 മുതൽ 11 വരെ മാംസവില്‍പ്പന നടത്തുന്ന എല്ലാ കടകളും അടച്ചിടണമെന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അസിസ്റ്റന്റ് കമ്മീഷണറുടെ ഉത്തരവ്. മാംസം വിതരണം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവ് അനുസരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. Read on deshabhimani.com

Related News