തുറന്നടിച്ച് ജസ്റ്റിസ്‌ ബി വി നാഗരത്ന; ‘ഗവർണർമാർ കർത്തവ്യം നിറവേറ്റുന്നില്ല’



ന്യൂഡൽഹി > ഭരണഘടന വ്യവസ്ഥ ചെയ്‌തിട്ടുള്ള കർത്തവ്യങ്ങൾ ഗവർണർമാർ നിറവേറ്റുന്നില്ലെന്ന്‌ സുപ്രീംകോടതി ജഡ്‌ജി ജസ്റ്റിസ്‌ ബി വി നാഗരത്ന. ബംഗളൂരു നാഷണൽ ലോ സ്‌കൂൾ ഓഫ്‌ ഇന്ത്യ യൂണിവേഴ്‌സിറ്റി (എൻഎൽഎസ്‌ഐയു) സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കവെയാണ്‌ ജസ്റ്റിസ്‌ ബി വി നാഗരത്ന ഗവർണർമാർക്കെതിരെ രൂക്ഷ വിമർശമുന്നയിച്ചത്‌. ‘ഭരണഘടനാനിർമാണസഭയിലെ അംഗം ജി ദുർഗാഭായ്‌ ദേശ്‌മുഖ്‌ പറഞ്ഞതുപോലെ ഇന്നത്തെ കാലത്ത്‌ ദൗർഭാഗ്യവശാൽ നമ്മുടെ ഗവർണർമാർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ്‌ ചെയ്യുന്നത്‌. ആവശ്യമുള്ള കാര്യങ്ങൾ ഒന്നും ചെയ്യുന്നുമില്ല’–- ജസ്റ്റിസ്‌ ബി വി നാഗരത്ന ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയിൽ ഗവർണർമാർക്ക്‌ എതിരെ നിരവധി കേസുകൾ ഫയൽ ചെയ്യപ്പെട്ടത്‌ രാജ്യത്തിന്റെ ഭരണഘടനയെ സംബന്ധിച്ചിടത്തോളം ഏറെ ദുഃഖകരമായ കാര്യമാണെന്നും ജസ്റ്റിസ്‌ ബി വി നാഗരത്ന പറഞ്ഞു. Read on deshabhimani.com

Related News